സിപിഐഎം പ്രവർത്തകർ തമ്മിൽ കൂട്ടയടി..പിടിച്ചുമാറ്റാനെത്തിയ സെക്യൂരിറ്റിക്ക് പരിക്ക്…
പുനലൂരിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ കൂട്ടയിടി . സംഭവത്തിൽ പ്രാദേശിക നേതാവിന് പരിക്കേറ്റിട്ടുണ്ട് .പുനലൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും സിപിഐഎം പ്രാദേശിക നേതാവുമായ ബിനോയി രാജനാണ് മർദ്ദനമേറ്റത്. സിപിഐഎം പുനലൂർ മുൻ ഓഫീസ് സെക്രട്ടറിയാണ് ഇയാളെ മർദ്ദിച്ചത്.പരിക്കേറ്റവരെ കൊണ്ടുവന്ന താലൂക്ക് ആശുപത്രിയിൽ വെച്ചും പ്രവർത്തകർ തമ്മിലടിച്ചു .
പിടിച്ചു മാറ്റാനെത്തിയ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്കിന് പരിക്കേറ്റു .സിപിഐഎം ഓഫീസ് സെക്രട്ടറി ആരോമലാണ് ജീവനക്കാരനെ ആക്രമിച്ചത്. ആരോമൽ പുനലൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.