തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ ആലപ്പുഴയിൽ പിഷാരടിയും…
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് വേണ്ടി ആലപ്പുഴയിൽ പ്രചാരണത്തിന് ഇറങ്ങി സിനിമാ നടൻ രമേശ് പിഷാരടി. ആലപ്പുഴയ്ക്ക് കെസിയെ പോലെ ഇത്രയും അനുകൂപനായ ഒരു നേതാവുണ്ടോ എന്ന കാര്യത്തില്‍ സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .കെസി ഇടയ്ക്ക് ആലപ്പുഴയില്‍ നിന്ന് മാറിനിന്നു എന്നാൽ ഇപ്പോഴത്തെ കെസി അതിശക്തനായിട്ടാണ് തിരിച്ചുവന്നിരിക്കുന്നതെന്നും രമേശ് പിഷാരടി പറഞ്ഞു.
മഹിളാ ന്യായ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പിഷാരടി ഈ കാര്യങ്ങൾ വ്യക്തമാക്കിയത് .കൂടാതെ പ്രസംഗത്തിൽ കേന്ദ്ര കേരള സർക്കാരുകളെ വിമർശിക്കുകയും ചെയ്തു .കേരളത്തില്‍ മൊത്തം മഹിളകള്‍ ആയത് കൊണ്ട് ഇപ്പോള്‍ രണ്ട് സര്‍ക്കാരുകളും ചെയ്യുന്നത് ജ്വല്ലറികളുടെ പരസ്യവാചകം പോലെയാണ്. പണിക്കുറവുമില്ല, പണിക്കൂലിയുമില്ല എന്നതാണ് അവസ്ഥ. എല്ലാ പണിയും മഹിളകള്‍ക്കുണ്ട്. എന്നാല്‍ പണിക്കൂലിയുണ്ടോ? അതുമില്ല. കേന്ദ്രവും കേരളവും പരസ്പരം പഴിചാരി കൊണ്ടിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം .അതേസമയം ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ കെസിക്ക് എല്ലാവരും വോട്ട് ചെയ്യണം. വന്‍ ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാന്‍ ശ്രമിക്കണമെന്നും പിഷാരടി ആവശ്യപ്പെട്ടു.