ചികിത്സയിൽ കഴിയവേ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു..

അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി ജർമൻ ആശുപത്രിയിൽ കോഴിക്കോട് ചീകിലോട് പൊയിൽ പടിക്കൽ വീട്ടിൽ റിയാസ് (45) ആണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളും സന്ദർശന വിസയിലെത്തി റിയാദിലുണ്ട്. പിതാവ്: കോയ, മാതാവ്: ആയിഷ, ഭാര്യ: ബെസി, മക്കൾ: ഇശ ഫാത്തിമ, മുഹമ്മദ്‌ റയ്യാൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിൻറെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related Articles

Back to top button