കെജ്രിവാളിന്റെ അറസ്റ്റ്..ഇന്ന് രാജ്യവ്യാപക നിരാഹാരം..ഇന്ത്യക്ക് പുറത്തും…
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ആഹ്വാനം ചെയ്ത രാജ്യ വ്യാപക നിരാഹാര സമരം ഇന്ന് നടക്കും . എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സമൂഹ ഉപവാസം സംഘടിപ്പിക്കാനാണ് എഎപി ആഹ്വാനം. ഡല്‍ഹിയില്‍ ജന്തര്‍മന്തറിലാണ് പ്രതിഷേധം നടക്കുക .ദില്ലി മന്ത്രിമാർ, എംഎൽഎമാർ, പ്രവർത്തകർ അടക്കം ജന്തർമന്ദറിലെ നിരാഹാര സമരത്തിൻ്റെ ഭാഗമാകും .
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ്റെ നേതൃത്വത്തിൽ എംഎൽഎമാർ ഭഗത് സിംഗിന്റെ ജന്മസ്ഥലമായ കഠ്കർ കാലനിൽ നിരാഹാരം അനുഷ്ടിക്കും. പൊതു ഇടങ്ങളിൽ പ്രതിഷേധിക്കാൻ കഴിയാത്തവർ വീടുകളിൽ നിരാഹാരം അനുഷ്ഠിക്കും. ഇന്ത്യയ്ക്ക് പുറത്ത് അമേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി, നോർവേ, അയർലൻഡ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലും ഇന്ത്യക്കാർ പ്രതിഷേധിക്കും എന്ന് എഎപി നേതാക്കൾ വ്യക്തമാക്കി.