മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഭീഷണി..അധിക്ഷേപവും..യുവാവ്…

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വാട്ട്സ് ആപ്പില്‍കൂടി ഭീഷണി സന്ദേശവും അധിക്ഷേപവും അയച്ചതിനെ തുടര്‍ന്ന് യുവാവിനെതിരെ കേസെടുത്ത് പൊലീസ് . മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സഞ്ജയ് എം കൗളിനാണ് സന്ദേശം വന്നത്. സന്ദേശം അയച്ചത് തിരുവല്ല പെരിങ്ങര സ്വദേശിയായ റോബിൻ ജോൺ എന്ന യുവാവാണെന്ന് പോലീസ് കണ്ടെത്തി .

ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു . സഞ്ജയ് എം. കൗളിൻ്റെ ഔദ്യോഗിക വാട്സ് ആപ്പ് നമ്പറിലേക്കാണ് അധിക്ഷേപ സന്ദേശം വന്നത് .ആറ്റിങ്ങലിലെ ഇരട്ട വോട്ട് വിഷയത്തിലായിരുന്നു ഭീഷണി. ചാണക സംഘിയെന്ന് വിളിച്ച് ഇദ്ദേഹത്തെ അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു .

Related Articles

Back to top button