സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് മണികുമാര്‍.
വ്യക്തിപരമായ അസൗകര്യങ്ങളാണ് പദവി ഏറ്റെടുക്കാനാകില്ലെന്നാണ് അറിയിച്ചത്. ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതിനെ പിന്നാലെയാണ് അദ്ദേഹം നിലപാട് മാറ്റിയത്.
രാജ്ഭവനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമാണ് ഇതുസംബന്ധിച്ച സന്ദേശം കൈമാറിയത്. മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായിട്ടുള്ള മണികുമാറിന്റെ നിയമനത്തിന് കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകാരം നല്‍കിയത്. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് തമിഴ്നാട് സ്വദേശിയായ എസ് മണികുമാര്‍.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24 നാണ് ഹൈക്കോടതിയില്‍ നിന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ വിരമിച്ചത്. ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായി നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെ നിയമനം നടത്തുന്ന പാനലില്‍ അംഗമായ പ്രതിപക്, നേതാവ് വിഡി സതീശന് എതിര്‍ത്തിരുന്നു. വിയോജനകുറിപ്പും നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഭൂരിപക്ഷ തീരുമാനപ്രകാരം മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായി നിയമിക്കാന്‍ സമിതി ശുപാര്‍സ നല്‍കുകയായിരുന്നു.