മോദി വീണ്ടും കേരളത്തിലേക്ക്…

തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്.കുന്നംകുളത്തോ ഇരിങ്ങാലക്കുടയിലോ ഏപ്രിൽ 15ന് പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട് .സമീപ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനവും റോഡ് ഷോയും ഉണ്ടാകും.

ആലത്തൂർ മണ്ഡലത്തിൽ പൊതുസമ്മേളനവും റോഡ് ഷോയും നടത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. എന്നാൽ കരുവന്നൂരിൽ റോഡ് ഷോ വേണമെന്നാണ് കേരള ബിജെപി നേതൃത്വത്തിന്റെ ആവശ്യം. അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.

Related Articles

Back to top button