പാനൂർ സ്ഫോടനം – സംസ്ഥാന വ്യാപക പരിശോധനയ്ക്ക് നിർദ്ദേശം..പരിശോധനക്ക് കേന്ദ്രസേനയും…

കണ്ണൂർ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരിശോധന ശക്തമാക്കാൻ ഒരുങ്ങി പൊലീസ്.എഡിജിപി എംആർ അജിത് കുമാർ ഇതുസംബന്ധിച്ചു വിവിധ മേഖലയുടെ ചുമതലയുള്ളവർക്ക് നിർദ്ദേശം നൽകി . നേരത്തെ ബോംബ് നിർമാണത്തിലേർപ്പെട്ടവരെയും നിരീക്ഷിക്കും. സംസ്ഥാനത്ത് ആവർത്തിക്കുന്ന സ്ഫോടനങ്ങളിലൂടെ പോലീസിൻ്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നതായി എഡിജിപി വിമർശിച്ചു .

ബോംബ് സ്ഫോടനം ഉണ്ടായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മാനസിക പിന്തുണ നൽകണമെന്നും നിർദേശമുണ്ട്. ആവശ്യമെങ്കിൽ എൻഎസ്ജി സേവനം ആവശ്യപ്പെടാം. അതേസമയം എഡിജിപി, ജില്ലാ പോലീസ് മേധാവിമാർ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷമേ തീരുമാനം എടുക്കാവൂ എന്നാണ് നിർദേശം. സ്ഫോടനം നടന്ന സ്ഥലങ്ങളിൽ ദ്രുതകർമ സേനയെ നിയോഗിക്കണമെന്നും നിർദേശമുണ്ട്.

Related Articles

Back to top button