രാജസ്ഥാനെ പഞ്ഞിക്കിട്ട് കോലി..തന്ത്രം പിഴച്ച് സഞ്ജു സാംസണ്……
ഐപിഎല്‍ 2024ല്‍ രാജസ്ഥാന് റോയല്‍സിനെതിരെ ഗംഭീര തുടക്കവുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി പവർപ്ലേ പൂർത്തിയാകുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 53 റണ്‍സ് എന്ന നിലയിലാണ്. വിരാട് കോലി 25 പന്തില്‍ 32* ഉം, ഫാഫ് ഡുപ്ലസിസ് 11 പന്തില്‍ 14* ഉം റണ്‍സുമായി ക്രീസില്‍ നില്ക്കുന്നു. ട്രെന്‍ഡ് ബോള്‍ട്ടും നാന്ദ്രേ ബർഗറും അടിവാങ്ങിവലഞ്ഞതോടെ സ്പിന്നർ ആർ അശ്വിനെ പന്തെറിയാന്‍ രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ക്ഷണിച്ചെങ്കിലും ബ്രേക്ക്ത്രൂ ലഭിച്ചില്ല. അശ്വിന് അടിവാങ്ങിയില്ല എന്നത് മാത്രമാണ് റോയല്‍സിന് ആശ്വാസം. ജയ്പൂരിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ടോസ് ജയിച്ച രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ആർസിബിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. റോയല്‍സ് കഴിഞ്ഞ മത്സരത്തിലെ സമാന ടീമുമായി ഇറങ്ങുമ്പോള്‍ ആർസിബി പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സൗരവ് ചൗഹാനാണ് അപ്രതീക്ഷിതമായി ഇലവനിലെത്തിയത്. റോയല്‍സ് പേസർ സന്ദീപ് ശർമ്മയെ കളിപ്പിക്കുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. റോവ്മാന്‍ പവലിനെ ഇംപാക്ട് കളിപ്പിക്കുമോ എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ. ‘പിങ്ക് പ്രോമിസ്’ പരിപാടിയുടെ ഭാഗമായി ഇന്ന് പിറക്കുന്ന ഓരോ സിക്സറിനും ആറ് വീതം വീടുകളില്‍ സോളാർ പാനല്‍ രാജസ്ഥാന് റോയല്‍സ് സ്ഥാപിക്കും.