10 വയസ്സുകാരനുമായി ചങ്ങാത്തം കൂടി പീഡനം ….വയോധികൻ അറസ്റ്റിൽ …

മലപ്പുറം വണ്ടൂരിൽ 10 വയസുകാരനെ ശാരീരികമായി പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ.ചുങ്കത്തറ സ്വദേശിയായ മുഹമ്മദലിയാണ് പിടിയിലായത്.ആശുപത്രിയിലെ കൗൺസിലിങ്ങിലാണ് കുട്ടി പീഡനം വിവരം തുറന്നുപറഞ്ഞത്. കഴിഞ്ഞ ദിവസമാണ് പത്തുവയസുകാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ കൗൺസിലിങ്ങിന് വിധേയനായത്.ഡോക്ടർക്ക് മുന്നിൽ കുട്ടി പീഡന വിവരം തുറന്നുപറഞ്ഞു. 2018 മുതൽ ചുങ്കത്തറ സ്വദേശിയായ മുഹമ്മദലി കുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയാണ്. അത്തർ കച്ചവടക്കാരനാണ് മുഹമ്മദലി. കുട്ടിയെ പഠനത്തിനായി പ്രവേശിപ്പിച്ച സ്ഥാപനത്തിൽ ഇയാൾ അത്തർ വിൽക്കാൻ എത്തുന്നത് പതിവായിരുന്നു. തുടർന്നാണ് കുട്ടിയുമായി പരിചയം സ്ഥാപിച്ച് പീഡത്തിന് ഇരയാക്കിയത്. ആശുപത്രി അധികൃതർ നൽകിയ പരാതിയിലാണ് വണ്ടൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button