പാമ്പിൻ വിഷം കൊണ്ട് പാർട്ടി..യൂ ട്യൂബർക്കെതിരെ കേസ്…

പാമ്പിന്റെ വിഷം കൊണ്ട് പാർട്ടി നടത്തിയ കേസിൽ പ്രശസ്ത യൂട്യൂബർക്കും കൂട്ടാളികളായ എട്ട് പേർക്കുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു .. 1200 പേജുള്ള കുറ്റപത്രമാണ് ഇവർക്കെതിരെ സമർപ്പിച്ചിരിക്കുന്നത് .കുറ്റപത്രത്തിൽ വിദേശത്തേക്ക് പാമ്പ് കടത്തിയതിനും പാർട്ടി നടത്തിയതിനും തെളിവുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു . മാർച്ച് 17ന് നോയിഡയിൽ നടന്ന പാർട്ടിയിൽ പാമ്പിന്റെ വിഷം ലഹരിയായി ഉപയോ​ഗിച്ചതിനാണ് എൽവിഷ് യാദവ് അറസ്റ്റിലായത്.

ലഹരി പാർട്ടികൾക്കും വീഡിയോ ഷൂട്ടുകൾക്കുമായി എൽവിഷ് യാദവ് പാമ്പുകളെ ഉപയോഗിച്ചിരുന്നതായും ആരോപണം ഉയർന്നിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ച് രാജവെമ്പാലയുൾപ്പെടെ 9 പാമ്പുകളേയും 20 മില്ലി പാമ്പ് വിഷവും ഇയാളുടെ പക്കൽനിന്നും പൊലീസ് കണ്ടെത്തിയിരുന്നു .പാമ്പുകളേയും അവയുടെ വിഷവും ആവശ്യപ്പെട്ട് യാദവിനെ രഹസ്യമായി വിളിക്കുകയും പിന്നീട് ഫ്ലാറ്റിലെത്തി വാങ്ങാൻ യാദവ് നിർദേശിക്കുകയുമായിരുന്നു. ഫ്ലാറ്റിലെത്തിയ പിഎഫ്എ സംഘാം​ഗം ഈ വിവരം ഉടൻ തന്നെ നോയിഡ പൊലീസിൻ്റെയും വനംവകുപ്പിൻ്റെയും ശ്രദ്ധയിൽപെടുത്തി. സ്ഥലത്തെത്തിയ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു .

Related Articles

Back to top button