അനിൽആൻ്റണി ബിജെപിയേയും ചതിക്കും പി.ജെ കുര്യൻ……….

പത്തനംതിട്ട : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന അനിൽ ആന്റണി ബിജെപിയേയും ചതിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യൻ. ആന്റോ ആന്റണിയുടെ പര്യടന പരിപാടിയിൽ മല്ലപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു കുര്യൻ. ‘കോൺഗ്രസിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം കോൺഗ്രസിനെ ചതിച്ച ആളാണ് അനിൽ ആന്റണി. ഇപ്പോൾ ബിജെപി യിൽ പോയി. ഇനി വൈകാതെ വഴിയാധാരമാകും. ‘തിരികെവരുമ്പോൾ അനിലിനെ നമുക്കെടുക്കാമെന്നും’ കുര്യൻ പറഞ്ഞു. ഇതോടെ സദസിൽ നിന്നും ശബ്ദമുയ‍ന്നു. നമുക്ക് ‘വേണ്ടെന്നായിരുന്നു’ ഒരേ സ്വരത്തിൽ സദസിന്റെ മറുപടി. ഇതോടെ വേദിയിലും ചിരി നിറഞ്ഞു.

Related Articles

Back to top button