രാമേശ്വരം കഫേ സ്ഫോടനക്കേസ്..ബിജെപി പ്രവർത്തകൻ അറസ്റ്റിൽ…

രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു .ദേശീയ അന്വേഷണ ഏജന്‍സിയാണ് ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തത് .കഴിഞ്ഞ ദിവസം രണ്ട് മൊബൈല്‍ കടയിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് ബിജെപി പ്രവര്‍ത്തകനായ സായ് നാഥിനെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.ശിവമോഗ ജില്ലയിലെ തീർത്തഹള്ളിയിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് .

പ്രതിയെ കേന്ദ്ര ഏജൻസി വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ശിവമോഗയിൽ ദേശീയ അന്വേഷണ ഏജൻസി വ്യാപകമായി പരിശോധന നടത്തിയിരുന്നു. മൊബൈൽ സ്റ്റോറിലും പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.ഇതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകനെ കസ്റ്റഡിയിലെടുക്കുന്നത് .സായിനാഥിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിത്തിയിട്ടുണ്ട് .

Related Articles

Back to top button