ജസ്‌നയുടെ പിതാവിൻറെ ആരോപണങ്ങൾ നിഷേധിച്ചു സി.ബി.ഐ……

ജസ്ന തിരോധാനക്കേസിൽ പിതാവിൻറെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്. ഹർജിയിലെ ആരോപണങ്ങൾ സിബിഐ നിഷേധിച്ചു. ചോദ്യം ചെയ്തപ്പോൾ പറയാത്ത കാര്യങ്ങളാണ് ഹർജിയിൽ പറയുന്നത്. ജസ്നയ്ക്ക് ഗർഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആൺ സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയതാണ്. ആർത്തവരക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നും സിബിഐ വ്യക്തമാക്കുന്നു. ഹർജിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം ആവശ്യമില്ലെന്നും അന്വേഷണം അന്തിമമായി അവസാനിപ്പിച്ചിട്ടില്ലെന്നും സിബിഐ കോടതിയിൽ പറഞ്ഞു. സിബിഐയുടെ റിപ്പോർട്ട് പഠിച്ച ശേഷം വിശദമായ വാദം പറയാമെന്ന് ഹർജിക്കാരൻ പറഞ്ഞു.
കേസ് ഈ മാസം 12-ന് വീണ്ടും പരിഗണിക്കും. സിബിഐ കേസ് അവസാനിപ്പിച്ചതിന് എതിരെയായിരുന്നു ജസ്നയുടെ പിതാവിൻ്റെ ഹർജി. ജസ്നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു ഹർജിയിലെ പരാതി. ജസ്നയെ കാണാതായ സ്ഥലത്തോ, ജസ്നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം.ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്നയെ 2018 മാർച്ച് 22-നാണ് കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐകേസ് ഏറ്റെടുത്തത്.

Related Articles

Back to top button