കുറക്കൂ വൈദ്യുതി ഉപയോഗം …അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി..

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലായിരിക്കെയാണ് മുന്നറിയിപ്പുമായി കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നത്. വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്. വൈകീട്ട് ആറ് മണി മുതല്‍ 12 മണി വരെ വൈദ്യുതി തടസമുണ്ടാകുന്നു എന്ന പരാതി ഉണ്ട്. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടി. രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും ഉപയോഗം കൂടാന്‍ കാരണമായി. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിനു മുകളിലാണ്. വൈദ്യുതി ഉപയോഗത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 10.77 കോടി യൂണിറ്റ് ആണ് രേഖപ്പെടുത്തിയതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.

Related Articles

Back to top button