കണ്ണൂരില്‍ ബോംബ് സ്‌ഫോടനം..രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്..ഗുരുതരം…
കണ്ണൂരില്‍ ബോംബ് സ്ഫോടനം .സ്‌ഫോടനത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒരാളുടെ കൈപത്തി പൂര്‍ണമായി തകര്‍ന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതര പരുക്കേറ്റു. ഇരുവരേയും ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു .വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽ വെചാണ് അപകടം സ്ഫോടനം നടന്നത് .സ്‌ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത് .പോലീസ് എത്തിയാണ് രണ്ടുപേരെയും ഹോസ്പിറ്റലിൽ എത്തിച്ചത് .പരിക്കേറ്റ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു .