‘വീട് പരിശോധിച്ചു നോക്കൂ’ എന്ന രഹസ്യവിവരം..പിന്നാലെയെത്തിയ പോലീസ് കണ്ടത്….

രഹസ്യവിവരത്തെ തുടർന്ന് കോട്ടയത്തെ വീട്ടിൽ പരിശോധനക്കായി എത്തിയ പൊലീസിന് കിട്ടിയത് 17 ലിറ്ററോളം വിദേശമദ്യം .മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ മാലം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് കെ.വി എന്നയാളെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ വില്പനയ്ക്കായി അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു രഹസ്യവിവരം .

പൊലീസിന്റെ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും ഏഴ് ലിറ്റർ വിദേശ നിർമ്മിത വിദേശമദ്യവും, കൂടാതെ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഉൾപ്പെടെ 17 ലിറ്ററോളം വിദേശമദ്യം കണ്ടെടുത്തു. സുരേഷ് മണർകാട്, കോട്ടയം വെസ്റ്റ്, പാമ്പാടി, ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button