കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്.. പി കെ ബിജുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി…

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി .എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇഡി ബിജുവിനെ വിട്ടയച്ചത് .തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നിർദേശിച്ച് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിൽനിന്ന് ബിജുവിന് പണം കിട്ടിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഇതേസമയം കേസിൽ സിപിഎം തൃശ്ശൂർ ജില്ലാസെക്രട്ടറി എംഎം വർഗീസ്. കൗൺസിലർ പികെ ഷാജൻ എന്നിവർ നാളെ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ 10 മണിയോടെ ഹാജരാകാനാണ് ഇരുവർക്കും നിർദ്ദേശം നൽകിയത്. നേരത്തെ 26 വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു. കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. നാല് പേരെയാണ് കള്ളപ്പണ കേസില്‍ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. പി സതീഷ് കുമാര്‍, പി പി കിരണ്‍, പി ആര്‍ അരവിന്ദാക്ഷന്‍, സി കെ ജില്‍സ് എന്നിവരാണ് നാല് പ്രതികള്‍.

Related Articles

Back to top button