സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം..മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി..
നിര്‍മാണ പ്രവർത്തനം നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷന് കീഴില്‍ ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം. നാളത്തെ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു .നാളെ (ഏപ്രിൽ 5 വെള്ളിയാഴ്ച) സർവീസ് നടത്തേണ്ട 06345 എറണാകുളം – കോട്ടയം പാസഞ്ചർ, 0634 കോട്ടയം – എറണാകുളം പാസഞ്ചർ, 06017 ഷൊർണൂർ – എറണാകുളം ജങ്ഷൻ മെമു എന്നിവയാണ് റദ്ദാക്കിയത്.
ട്രെയിൻ നമ്പർ 16128 ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് ഏപ്രിൽ 08, 09, 10, 12, 14, 15, 16, 17, 19, 21, 23, 24, 28, 29, 30, മാർച്ച് 01 തീയതികളിൽ കോട്ടയം വഴിയാകും സർവീസ് നടത്തുക. എറണാകുളം, ജങ്ഷൻ, ചേർത്തല, ആലപ്പുഴ സ്റ്റോപ്പുകൾ ഒഴിവാക്കിയാകും ഈ ദിവസങ്ങളിലെ സർവീസ്. ഇതിന് പകരമായി കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.16127 ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് ഇന്ന് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 16128 ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് വെള്ളിയാഴ്ച എറണാകുളത്തുനിന്നാണ് സർവീസ് ആരംഭിക്കുക. 16341 ഗുരുവായൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസും വെള്ളിയാഴ്ച എറണാകുളത്തു നിന്നാണ് പുറപ്പെടുക.
16342 തിരുവനന്തപുരം സെന്‍ട്രല്‍ – ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് വ്യാഴാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. 16187 കാരയ്ക്കല്‍ – എറണാകുളം എക്സ്പ്രസ് ഇന്ന് പാലക്കാട് യാത്ര അവസാനിപ്പിക്കും. 16188 എറണാകുളം – കാരയ്ക്കല്‍ എക്സ്പ്രസ് ശനിയാഴ്ച പാലക്കാട് നിന്നാകും പുറപ്പെടുക. 16328 ഗുരുവായൂര്‍ – മധുര എക്സ്പ്രസ് വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക. ഇന്നത്തെ മധുര -ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.