അക്കൗണ്ടിലെ പണം പോകാതിരിക്കാൻ ജാഗ്രത വേണമെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക്…

പുതിയ ഓൺലൈൻ തട്ടിപ്പിനെതിരെ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഐസിഐസിഐ ബാങ്ക്. വാട്ട്‌സ്ആപ്പ്, ഇമെയിൽ, തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ലിങ്കുകൾക്കും ആപ്ലിക്കേഷനുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്നാണ് അക്കൗണ്ട് ഉടമകളോട് ബാങ്ക് അഭ്യർത്ഥിക്കുന്നത്. ഏതെങ്കിലും സംശയാസ്പദമായ ലിങ്കുകളിൽ ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഉടമകൾ ക്ലിക്ക് ചെയ്താൽ അത് ഏതെങ്കിലും ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആകുന്നതിന് സഹായിക്കും. തുടര്‍ന്ന് ഹാക്കിങ് നടത്തി പണം മോഷ്ടിക്കാൻ അവര്‍ക്ക് സാധിക്കുമെന്നതും ഉപഭോക്താക്കൾ മനസിലാക്കണം. ഇത്തരം ആപ്ലിക്കേഷനുകൾ നിങ്ങളുടെ വിവരങ്ങൾ ചോരാൻ കാരണമായേക്കാം. ലിങ്കിലും മറ്റും ലഭിക്കുന്ന ഏതെങ്കിലും സംശയം തോന്നുന്ന ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് ആവര്‍ത്തിച്ച കമ്പനി. ഉപഭോക്താക്കൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രമേ അത് ചെയ്യാവൂ എന്നും വ്യക്തമാക്കി. ഐസിഐസിഐ ബാങ്ക് ഒരിക്കലും തങ്ങളുടെ ഉപഭോക്താക്കളെ മൊബൈൽ നമ്പറിൽ വിളിച്ച്, ഏതെങ്കിലും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടില്ല. ഇത്തരത്തിൽ നിര്‍ബന്ധിക്കുന്ന വാട്സാപ്പ് സന്ദേശവും ബാങ്ക് അയക്കില്ലെന്ന്, ബാങ്ക് ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലിൽ പറഞ്ഞു. ഏതെങ്കിലും ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ, സാമ്പത്തിക ഇടപാടുകളുടെ ഒടിപി അവര്‍ക്ക് ആക്സസ് ചെയ്യാൻ സാധിക്കുകയും പണം നഷ്ടമാവുകയും ചെയ്യുമെന്ന് ബാങ്ക് അറിയിപ്പിൽ പറയുന്നു.

Related Articles

Back to top button