വീണ്ടും ടിടിഇക്ക് നേരെ ആക്രമണം..കണ്ണിന് ഗുരുതര പരിക്ക്…

സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം .ഇന്ന് രാവിലെ തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത് .ആക്രമണത്തിൽ ടിടിഇയുടെ കണ്ണിന് പരിക്കേറ്റു .ഒരു ഭിക്ഷക്കാരൻ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു.

ഇയാൾ യാത്രക്കാരുമായും പ്രശ്നമുണ്ടാക്കിയതായും പറയുന്നു .ഇയാളുടെ പക്കല്‍ ടിക്കറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ടിടിഇ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്. പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നുംപ്രതി ചാടി രക്ഷപെടുകയായിരുന്നു .ടിടിഇ വിനോദിന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുൻപാണ് മറ്റൊരു ടിടിഇ യും അക്രമിക്കപ്പെട്ടിരിക്കുന്നത് .

Related Articles

Back to top button