ആടുജീവിതം കുതിക്കുന്നു..ഇതുവരെ നേടിയത്..ഇനി വീഴ്ത്താൻ അഞ്ചുസിനിമകൾ മാത്രം…

വാരാന്ത്യ ദിനങ്ങള്‍ക്ക് ശേഷവും ബോക്സ് ഓഫീസില്‍ കിതപ്പ് കാട്ടാതെ കുതിച്ചുകൊണ്ടിരിക്കുകയാണ് ആടുജീവിതം . റിലീസിന്‍റെ ആദ്യ വാരം പിന്നിട്ടപ്പോള്‍ ചിത്രം വലിയ നേട്ടം തന്നെ സ്വന്തമാക്കിയിട്ടുണ്ട് .വെറും നാല് ദിവസം കൊണ്ടായിരുന്നു ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയത് .28 ന് തിയറ്ററുകളിലെത്തിയ ചിത്രം വെറും ഏഴ് ദിനങ്ങള്‍ കൊണ്ടാണ് മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നത് .

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒരാഴ്ച കൊണ്ട് 88 കോടിയാണ് ആടുജീവിതം നേടിയിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയ ബോക്സ് ഓഫീസ് വിജയങ്ങളായ കണ്ണൂര്‍ സ്ക്വാഡ്, ആര്‍ഡിഎക്സ്, ഭീഷ്മപര്‍വ്വം, നേര് എന്നീ ചിത്രങ്ങളെയൊക്കെ ആടുജീവിതം ഇതിനകം മറികടന്നു .മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ആടുജീവിതത്തിന് മുകളില്‍ നിലവില്‍ അഞ്ച് ചിത്രങ്ങളാണ് ഉള്ളത്. മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഒന്നാമതുള്ളത് . 2018, പുലിമുരുകന്‍, പ്രേമലു, ലൂസിഫര്‍ എന്നീ ചിത്രങ്ങളാണ് തുടര്‍ സ്ഥാനങ്ങളില്‍ ഉള്ളത് .

Related Articles

Back to top button