കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഗൂഗിൾ തിരഞ്ഞാൽ..മുന്നറിയിപ്പുമായി കേരളാ പോലീസ്…
കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഗൂഗിളില്‍ തിരയരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിച്ച് പണം നഷ്ടപ്പെട്ട വാര്‍ത്ത ചൂണ്ടികാണിച്ചായിരുന്നു പോലീസിന്റെ മുന്നറിയിപ്പ് .കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഒരു കാരണവശാലും ഗൂഗിളില്‍ തിരയരുതെന്നും അതാത് സ്ഥാപനങ്ങളുടെ വെബ് സൈറ്റ് വിലാസം ബ്രൗസറില്‍ ടൈപ്പ് ചെയ്തുമാത്രം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിച്ച് കസ്റ്റമര്‍ സെന്റര്‍ നമ്പര്‍ കണ്ടെത്തണം എന്നുമാണ് പൊലീസ് നിര്‍ദേശത്തിലുള്ളത്.
ഗൂഗളില്‍ നിന്ന് വെബ്സൈറ്റ് വിലാസം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുന്നതും അപകടം വിളിച്ചുവരുത്തുമെന്ന് പോലീസ് പറയുന്നു. ഗൂഗളില്‍ കണ്ട കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിച്ച വ്യക്തിക്ക് 2.44 ലക്ഷം രൂപ നഷ്ടമായതിന്റെ വാര്‍ത്തയും കേരളാ പോലീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കിട്ടിരുന്നു.