ഉത്തേജക മരുന്ന് പരിശോധനയിൽ പിടിയിൽ…ദേശീയ ദീർഘദൂര ഓട്ടക്കാരൻ മുരളി ഗാവിറ്റ് …

കഴിഞ്ഞ വർഷം നടന്ന 62-ാമത് നാഷണൽ ഓപ്പണിൽ പുരുഷന്മാരുടെ 5,000 മീറ്റർ ഇനത്തിൽ ദേശീയ റെക്കോർഡിട്ടിരുന്നു. 2019-ൽ ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 മീറ്റർ വെങ്കലം നേടി. അതേസമയം, 1998 ബാങ്കോക്ക് ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവും ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് റണ്ണറപ്പുമായ ഭാസ്കർ ബാലചന്ദ്രയും ഉത്തേജകമരുന്ന് നിയമങ്ങൾ ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്നു വർഷത്തേക്കായിരിക്കും ഇരുവർക്കും വിലക്ക് ലഭിക്കുക. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ദേശീയ ഗെയിംസ് വെള്ളി മെഡലും മുരളിക്ക് നഷ്ടമായി. കഴിഞ്ഞ ഗോവയിൽ നടന്ന ദേശീയ ഗെയിംസിനിടെ നടത്തിയ പരിശോധനയാണ് താരത്തിന് വിനയയായത്. ഇതോടെ ഗോവ ദേശീയ ഗെയിംസിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിൽ കുറ്റക്കാരായ കളിക്കാരുടെ എണ്ണം 27 ആയി.എന്നാൽതാൻ മനപ്പൂർവ്വം ഉത്തേജകം ഉപയോഗിക്കില്ലെന്നും ഭക്ഷണത്തിലൂടെ അറിയാതെ കടന്നുകൂടിയതാവാമെന്നും അപ്പീലിന് പോകുമെന്നും മുരളി മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button