അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം..ശരീരഭാരം നാലര കിലോ കുറഞ്ഞു…

തിഹാര്‍ ജയിലില്‍ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് ആംആദ്മി പാർട്ടി അറിയിച്ചു . അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും. 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞതായും വ്യക്തമാക്കി . ശരീരഭാരം അതിവേ​ഗം കുറയുന്നതിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചതായും പാർട്ടി അറിയിച്ചു .

മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യതത് . തുടർന്ന് ഇഡി കസ്റ്റഡിയിലാണ് കെജ്‌രിവാൾ. ഇതിനിടെയാണ് ശരീരഭാരം കുറയുന്നത്. അരവിന്ദ് കെജ്‌രിവാളിന് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു. കോടതിയിൽ ഇക്കാര്യം അറിയിക്കും. എന്നാല്‍ ജയില്‍ അധികൃതര്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള ആരോപണങ്ങളെ നിഷേധിച്ചു. ആരോഗ്യ നില സാധാരണ നിലയിലാണെന്ന് തിഹാര്‍ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Related Articles

Back to top button