ആര്യയുടെത് ആരോടും പെട്ടെന്ന് അടുക്കാത്ത സ്വഭാവം.. മാതാപിതാക്കള്‍.
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളികളായ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മരിച്ച ആര്യയുടെ മാതാപിതാക്കൾ. ആരോടും പെട്ടെന്ന് അടുക്കാത്ത സ്വഭാവക്കാരിയാണ് ആര്യ എന്നും മാതാപിതാക്കൾ പ്രതികരിച്ചു. സ്കൂളിൽ നിന്ന് ടൂർ പോവുകയാണെന്ന് പറഞ്ഞാണ് ആര്യ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുകൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യയുടെ പിതാവ് അനിൽ കുമാർ ലാറ്റക്സിലെ ഉദ്യോഗസ്ഥനായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയായിരുന്ന ആര്യ ആരോടും പെട്ടെന്ന് അടുക്കുകയും ആരുമായും പെട്ടെന്ന് സംസാരിക്കുകയും ചെയ്യാത്ത പ്രകൃതക്കാരിയായിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞു. സ്കൂളിൽ നിന്ന് വന്നാൽ തന്നെ നേരെ വീട്ടിലേക്ക് കയറിപോവുകയല്ലാതെ ആരുമായും സംസാരിച്ചു നിൽകുന്ന പ്രകൃതം അല്ലെന്നും നാട്ടുകാർ പറഞ്ഞു.