ഡയറക്ടർ ആണെന്ന് കാണിക്കേണ്ട കാര്യം ഇല്ല..വിനീത് ശ്രീനിവാസൻ.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. സിനിമയിൽ അഭിനയിക്കുന്ന എല്ലാവർക്കും പണി അറിയാം എന്ന് പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ‘വർഷങ്ങൾക്ക് ശേഷം ‘ എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ഫിലിമി ബീറ്റ്‌സ് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.നമ്മൾ ഇപ്പോൾ അഭിനയിക്കാൻ വരുന്നവരോട് കണ്ടമാനം പറഞ്ഞു ഡയറക്ടർ ആണെന്ന് കാണിക്കണ്ട, എല്ലാവർക്കും പണി അറിയാം. പ്രണവിനോട് ഒരുപാട് കാര്യങ്ങൾ ഒന്നും പറയണ്ട, സ്ക്രിപ്റ്റ് മുഴുവൻ പഠിച്ചാണ് വരുന്നത്. ധ്യാനിനും നല്ല എക്സ്പീരിയൻസ് ആയി. കൂടുതൽ ഒന്നും പറയേണ്ട ബോഡി ലാംഗ്വേജ് എല്ലാം അവൻ തന്നെ പഠിച്ചോളും’ എന്നാണ് വിനീത് പറയുന്നത്.