വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ ശാരീരികാതിക്രമം….
വനിതാ ഫുട്ബോള്‍ താരങ്ങളെ ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ദീപക് ശര്‍മ്മയെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) സസ്പെന്‍ഡ് ചെയ്തു. വനിതാ താരങ്ങളുടെ പരാതിയില്‍ എ.ഐ.എഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ദീപക് ശര്‍മ്മയെ ഗോവന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഐഎഫ്എഫും നടപടി സ്വീകരിച്ചത്.ഗോവയില്‍ നടന്ന ഇന്ത്യന്‍ വനിതാ ലീഗിനിടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ദീപക് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി വനിതാ ഫുട്ബോള്‍ താരങ്ങളെ മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് രണ്ട് വനിതാ താരങ്ങള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. മാര്‍ച്ച് 28-നായിരുന്നു സംഭവം.വിഷയത്തില്‍ അതിവേഗം നടപടിയെടുക്കാന്‍ കേന്ദ്ര കായികമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.