കണ്ണൂരിൽ മാത്രം DYFI പ്രവര്‍ത്തകര്‍ വിതരണം ചെയ്തത് പതിനാല് ലക്ഷം പൊതിച്ചോറുകള്‍..

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇതുവരെ വിതരണം ചെയ്തത് പതിനാല് ലക്ഷം പൊതിച്ചോറുകളെന്ന് റിപ്പോർട്ട് . കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് പതിനാല് ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തിരിക്കുന്നത് .ഒരു ദിവസം ശരാശരി ഏഴുന്നൂറ് പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത് .

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ വിതരണം ചെയ്യുന്ന പദ്ധതി ഏഴാം വര്‍ഷത്തിലേക്ക് കടന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു ദിവസം പോലും പൊതിച്ചോര്‍ വിതരണം മുടങ്ങിയില്ല. ഒരുദിവസം എഴുന്നോറോളം പൊതിച്ചോറുകളാണ് ജില്ലാ ആശുപത്രിയില്‍ മാത്രം വിതരണം ചെയ്യുന്നത്. ഭക്ഷണത്തിന് രാഷ്ട്രീയമില്ലെന്നും ജനങ്ങളുടെ പിന്തുണ കൊണ്ടാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

Back to top button