ആരാധകൻ്റെ വരവ് കണ്ട് രോഹിത് ഞെട്ടി… പിന്നെ സ്നേഹപ്രകടനം….

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ വീണ്ടും സുരക്ഷാ വീഴ്ച. ഇത്തവണ മുംബൈ മുൻ നായകൻ രോഹിത് ശർമ്മയുടെ അരികിലേക്കാണ് ആരാധകൻ ഓടിയെത്തിയത്. പിന്നിലൂടെ ഓടിയെത്തിയ ആരാധകന്റെ വരവിൽ ആദ്യം രോഹിത് ശർമ്മ ഞെട്ടിപ്പോയി. എന്നാൽ പിന്നാലെ ആരാധകനെ രോഹിത് വാരിപുണർന്നു. പിന്നാലെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെയും ആരാധകൻ വെറുതെവിട്ടില്ല.കിഷന് ഹസ്തദാനം നൽകി ഒപ്പം ആലിംഗനം ചെയ്ത ശേഷമാണ് ആരാധകൻ മടങ്ങിയത്. ഇതുകണ്ട രോഹിത് ശർമ്മ ചിരിക്കുന്നുമുണ്ട്. അപ്പോഴേയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി. എങ്കിലും തന്റെ ആഗ്രഹം പൂർത്തിയാക്കിയ സന്തോഷമായിരുന്നു ആരാധകന്റെ മുഖത്ത്. സീസണിൽ രണ്ടാം തവണയാണ് ഐപിഎൽ മത്സരത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടാകുന്നത്.

Related Articles

Back to top button