കെജ്‌രിവാളിൻ്റെ ജയിൽ ഭരണത്തിന് കടമ്പകളേറെ..

തിഹാർ ജയിലിൽ നിന്ന് ഡൽഹി ഭരണം നടത്തുക എന്ന അരവിന്ദ് കെജ്‍രിവാളിന്റെ പദ്ധതി പാളിപ്പോകാനാണ് സാധ്യതയെന്ന് വിലയിരുത്തൽ. ജയിലിലിരുന്ന് സംസ്ഥാനം ഭരിക്കൽ അത്ര എളുപ്പമല്ലെന്നും ജയിൽ നിയമങ്ങൾ വരെ പൊളിച്ചെഴുതേണ്ടി വരുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. കെജ്‍രിവാളിന്റെ ജയിൽവാസം നീണ്ടുപോയാൽ പകരം മുഖ്യമന്ത്രിയെ കണ്ടെത്തുകയല്ലാതെ ആം ആദ്മി പാർട്ടിക്ക് മുമ്പിൽ വേറെ പോംവഴിയില്ല. ഇല്ലെങ്കിൽ ഡൽഹിയെ കാത്തിരിക്കുന്നത് ഭരണപ്രതിസന്ധിയായിരിക്കുമെന്ന് രാഷ്ട്രീയ വിദഗ്ധരും വിലയിരുത്തുന്നു
തിഹാറിൽ 16 ജയിലുകളുണ്ട്, എന്നാൽ മുഖ്യമന്ത്രിക്ക് പ്രവർത്തിക്കുന്നതിന് പര്യാപ്തമായ സംവിധാനം ഇവിടെയെങ്ങുമില്ല. ജയിലിനുള്ളിൽ യോഗം ചേരാനോ ഫോണിൽ ആശയവിനിമയം നടത്താനോ കഴിയില്ല. ജയിലിലുള്ളവർക്ക് കുടുംബാംഗങ്ങളെ കാണാൻ അനുമതിയുണ്ട്, പക്ഷേ അഞ്ച് മിനിറ്റ് മാത്രമാണ് ഇതിന് സമയം അനുവദിക്കുക. കൂടിക്കാഴ്ചകളും സംഭാഷണങ്ങളും റെക്കോഡ് ചെയ്യുകയും ചെയ്യും. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത് കാര്യങ്ങൾ കെജ്‍രിവാളിനും ആം ആദ്മിക്കും അത്ര എളുപ്പമാകില്ല എന്ന സാധ്യതയിലേക്കാണ്.

Related Articles

Back to top button