ആശുപത്രി ജീവനക്കാരെ മർദിച്ച അച്ഛനും മകനും അറസ്റ്റിൽ…

മാനന്തവാടി ഗവണ്മെന്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ .കാലിന് പരിക്ക് ഉണ്ടെന്ന് പറഞ്ഞു ഡോക്ടറെ കാണാൻ വന്ന വള്ളിയൂർകാവ് ആറാട്ടുതറ സ്വദേശികളായ സ്‌നേഹഭവൻ രഞ്ജിത്ത്(45), മകൻ ആദിത്ത് (20)എന്നിവരാണ് ജീവനക്കാരെ ആക്രമിച്ചത് .

അക്രമത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ രാഹുലിന് കൈ വിരലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഇരുവർക്കുമേതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മാനന്തവാടി പോലീസ് കേസ് രെജിസ്റ്റർ ചെയ്തു . കോടതിയിൽ ഹാജയരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Back to top button