വീണ്ടും പുലി..പശുവിനെ കൊന്നു,ജനൽ തകർത്തു…
പാലക്കാട് വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കടിച്ച് കൊന്നു . അഗളി പൂവാത്ത കോളനിക്ക് സമീപമാണ് പുലിയിറങ്ങിയത് .അഗളി സ്വദേശി തങ്കരാജിൻ്റെ പശുക്കുട്ടിയെയാണ് പുലി അക്രമിച്ച കൊന്നത് .വീടിൻ്റെ ജനൽ പുലി തകർത്തിട്ടുണ്ട്. പുതൂർ ആർആർടി സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് പുലിയെ ഓടിച്ചു. ഈ മേഖലയിൽ കുറേ നാളുകളായി പുലിശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു .