കോടികൾ നേടി ആടുജീവിതം …വാരാന്ത്യ ബോക്സ് ഓഫീസിലെ കിംഗ്…

ഭ്രമയുഗം’, ‘പ്രേമലു’, ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമകൾക്ക് ശേഷം ബോക്സ് ഓഫീസിൽ റെക്കോർഡ് പരമ്പരകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’. റിലീസ് ദിവസം മാത്രം 16.7 കോടി സ്വന്തമാക്കിയ ചിത്രം രണ്ടാം ദിവസം കഴിഞ്ഞപ്പോഴേക്കും 50 കോടി ക്ലബിൽ കയറുന്ന കാഴ്ച്ചയാണ് മോളിവുഡ് കാണ്ടത്. ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടിയിലെത്തുന്ന സിനിമകളിൽ മുൻ നിരയിൽ ആടുജീവിതം സ്ഥാനം പിടിച്ചു.
ഈസ്റ്റർ ഞായറായ ഇന്നലത്തെ കളക്ഷൻ കൂടിയെത്തുമ്പോൾ ആദ്യ നാല് ദിവസത്തിൽ 65 കോടിയാണ് ആടുജീവിതം സ്വന്തമാക്കിയതെന്ന് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. മലയാള സിനിമയിൽ ഏറ്റവും വലിയ വാരാന്ത്യ കളക്ഷൻ ലഭിച്ച ചിത്രം എന്ന പേര് ഇതോടെ ആടുജീവിതത്തിന് സ്വന്തമായിരിക്കുകയാണ്.

Related Articles

Back to top button