മുഖ്യമന്ത്രി വഞ്ചിച്ചു..ക്ലിഫ് ഹൗസിനുമുന്നില്‍ സമരം…
മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി പൂക്കോട് വെറ്റിനറി സര്‍വകലാശാല ക്യാംപസില്‍ മരിച്ച സിദ്ധാർത്ഥിന്റെ പിതാവ് .അന്വേഷണം അട്ടിമറിച്ച് മുഖ്യമന്ത്രി കുടുംബത്തെ വഞ്ചിച്ചുവെന്നാണ് സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശ് ആരോപിച്ചത് .കൂടാതെ സിബിഐ അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടര്‍നടപടി ഉണ്ടായില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ക്ലിഫ് ഹൗസിനുമുന്നില്‍ സമരം ചെയ്യുമെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ വ്യക്തമാക്കി .
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ അറിവോടെയാണ് അക്രമം നടന്നിരിക്കുന്നത് . അതിനാൽ ആര്‍ഷോയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. മുഖ്യപ്രതിയായ അക്ഷയിയെ മുന്‍ മന്ത്രി എംഎം മണിയാണ് സംരക്ഷിക്കുന്നതെന്നും ജയപ്രകാശ് ആരോപിച്ചു.പൂക്കോട് വെറ്റിനറി സര്‍വകലാശാല ക്യാംപസിലെ രണ്ടാംവർഷ വിദ്യാർഥിയായ നെടുമങ്ങാട് സ്വദേശി സിദ്ധാർഥിനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.