ജിമ്മിൽ എത്തിയ സ്ത്രീകളില്‍ നിന്നും പണം തട്ടി..ജിം ഉടമ പിടിയില്‍…

ഹരിപ്പാട് ജിമ്മിൽ പരിശീലനത്തിനെത്തിയ സ്ത്രീകളിൽ നിന്നും പണം തട്ടിയ കേസിൽ ജിം ഉടമയെ അറസ്റ്റ് ചെയ്തു .ഹരിപ്പാട് ടൗണ്‍ ഹാള്‍ ജംഗ്ഷന്‍ വടക്കുവശം ഫിറ്റ്‌നസ് സെന്റര്‍ നടത്തി വരുന്ന ജിപ്‌സണ്‍ ജോയ്ക്ക് (35)നെ ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത് .പരിശീലനത്തിനായി സ്ഥാപനത്തില്‍ വന്ന സ്ത്രീകളോട് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പണം തന്ന് സഹായിക്കണമെന്നും ജിപ്‌സൺ ആവശ്യപ്പെട്ടു .

ഇതിന് പകരമായി ജിമ്മിന്റെ പാര്‍ട്ണര്‍ഷിപ്പില്‍ ചേര്‍ക്കാം എന്ന വാഗ്ദാനവും സ്ത്രീകൾക്ക് നല്‍കിയിരുന്നു . എന്നാല്‍ പണം നല്‍കിയിട്ടും മറ്റു നടപടികള്‍ ഇല്ലാതെ വന്നത്തോടെയാണ് രണ്ടു സ്ത്രീകള്‍ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വിദേശത്ത് കടന്നതായി അറിഞ്ഞു . കഴിഞ്ഞ ദിവസം തിരികെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button