കനത്ത മഴയും ചുഴലിക്കാറ്റും… നാലു മരണം….
അസമിലും ബംഗാളിലും കനത്ത മഴ. മണിക്കൂറുകളായി ഇവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും കനത്ത കാറ്റുമുണ്ട്. ബംഗാളില്‍ ജല്‍പൈഗുരിയിലുണ്ടായ ചുഴലിക്കാറ്റില്‍ നാലു പേർ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്ക് സംഭവിച്ചതായും നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. അസമില്‍ ശക്തമായ കാറ്റിലും മഴയിലും ഗുവാഹത്തി വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതിന്‍റെ വിവിധ മേഖലകളിലും വിമാനമാര്‍ഗമുള്ള യാത്ര നിര്‍ത്തലാക്കിയിട്ടുണ്ട്.