തടത്തിൽക്കാവ് ദേവീ ക്ഷേത്രത്തിൽ നവാഹയജ്ഞം
മാവേലിക്കര- ആക്കനാട്ടുകര തടത്തിൽക്കാവ് ദേവീ ക്ഷേത്രത്തിൽ നവാഹയജ്ഞം ഇന്ന് മുതൽ 9 വരെ നടക്കും. പത്തിയൂർ വിജയകുമാറാണ് യജ്ഞാചാര്യൻ. ഇന്ന് 6ന് ഭദ്രദീപ പ്രതിഷ്ഠ, 11ന് നവാക്ഷരീഹോമം, വൈകിട്ട് 8 ന് തിരുവാതിര, നാളെ വൈകിട്ട് 5 ന് നാരങ്ങവിളക്ക് പൂജ, 8 ന് പ്രഭാഷണം, ഹരി പത്തനാപുരം. 3ന് ഉച്ചക്ക് 12ന് ഉണ്ണിയൂട്ട്, 8 ന് സാംസ്കാരിക സദസ്സ്, കാഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരന് പ്രഥമ തടത്തിൽക്കാവിലമ്മ പുരസ്കാരം നടൻ കൃഷ്ണപ്രസാദ് സമ്മാനിക്കും. 4 ന് വൈകിട്ട് 5 ന് വിദ്യാഗോപാലമന്ത്രാർച്ചന, 8 ന് സോപാനസംഗീതം, ഏലൂർ ബിജു. 5 ന് രാത്രി 8 ന് സോപാനനൃത്തം, 6 ന് രാവിലെ 11ന് പാർവതീസ്വയംവരം, 5 ന് സർവൈശ്വര്യപൂജ, 8 ന് കുത്തിയോട്ടച്ചുവടും പാട്ടും. 7 ന് വൈകിട്ട് 5 ന് സപമാതൃ പൂജ, 8 ന് ഭക്തിഗാനമേള. 8 ന് രാവിലെ 11ന് നവഗ്രഹപൂജ, 5 ന് കുമാരീപൂജ, 8 ന് ഭക്തിഘോഷലഹരി. 9 ന് രാവിലെ 9 ന് ഗായത്രിഹോമം, 3 ന് ഘോഷയാത്ര.