രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും നശിപ്പിക്കുന്നു.. പരാതി…

പാലക്കാട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി. ആലത്തൂരില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച രമ്യ ഹരിദാസിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ കീറിയും മുഖത്ത് എല്‍.ഡി.എഫിന്റെ ചിത്രമൊട്ടിച്ചുമാണ് നശിപ്പിച്ചത്. പൊലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഇതിന് മുൻപ് രമ്യാ ഹരിദാസിന്റെ ഫ്ലക്സ് ബോര്‍ഡ് തീവച്ചുനശിപ്പിച്ചിരുന്നു. കിഴക്കഞ്ചേരി കുണ്ടുകാട്ടിലാണ് ഫ്‌ളക്‌സ് കത്തിച്ചത്. സംഭവത്തിൽ യു.ഡി.എഫ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

Related Articles

Back to top button