മെഡിക്കല്‍ കോളജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടുത്തം…15ലേറെ കടകൾ….

കോട്ടയം: മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിങ് കോംപ്ലകസിലെ ഒരു കട പൂര്‍ണായും കത്തിയമര്‍ന്നു. തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയര്‍ഫോഴ്സ്. ഷോപ്പിങ് കോംപ്ലക്സിലെ മൂന്നു കടകളിലാണ് തീ പിടിച്ചത്. രാവിലെയാണ് തീ പടര്‍ന്നത്.
രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു. ഉടൻ തന്നെ ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ വലിയ രീതിയില്‍ പടരുകയായിരുന്നു. 15ലേറെ കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടുത്തം അധികമായി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് കൂടി കോട്ടയത്ത് നിന്നും എത്തിയിട്ടുണ്ട്.

Related Articles

Back to top button