എൻഡിഎ സ്ഥാനാർത്ഥിക്ക് നേരെ അക്രമം… വാഹനം അക്രമിച്ചു….
കോഴിക്കോട്: നാദാപുരം നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരുടെ അക്രമണം. ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. നാദാപുരത്തിന് സമീപം കോതോട് വെച്ചായിരുന്നു വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കാറിന് നേരെ ആക്രമണം അഴിച്ചുവിടുകയും വാഹനത്തിലുണ്ടായിരുന്ന ഫ്ലാഗ് പോസ്റ്റ് ഒടിച്ച് കളയാൻ ശ്രമിക്കുകയും ചെയ്തു. നൂറിലേറെ ഡിവൈഎഫ്ഐക്കാരാണ് സംഘടിച്ചെത്തി ആക്രമണം നടത്തിയത്. സിപിഎം ഈ മേഖലകളിൽ രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് സംഘർഷത്തിന് കോപ്പുകൂട്ടുന്നുവെന്ന പരാതികൾ നിലനിൽക്കുന്നതിനിടെയാണ് അക്രമം.