ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു.
കൊച്ചി: ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധന്യയുടെ ഭർത്താവ് കളവങ്കോട് രതീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റോഡിൽ വെച്ച് വാക്കത്തി കൊണ്ട് ധന്യയെ വെട്ടുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുവരും പോലീസ് സ്റ്റേഷനിൽ എത്തി മടങ്ങും വഴിയായിരുന്നു ആക്രമണം.