കേബിൾ കുരുങ്ങി അപകടം… വിരൽ അറ്റുപോയി….
കൊച്ചി: കേബിൾ കുരുങ്ങി വീണ്ടും അപകടം. എറണാകുളം കറുകപ്പള്ളിയിൽ വെച്ചാണ് വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ ഹാൻഡിലിൽ കേബിൾ കുരുങ്ങി അപകടമുണ്ടായത്. അപകടത്തിൽ വിദ്യാർത്ഥിയുടെ വിരൽ അറ്റുപോയി. കറുകപ്പള്ളി സ്വദേശി അബുൾ ഹസൻ എന്ന വിദ്യാർഥിക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്. അറ്റുപോയ കൈവിരൽ പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്തു.