ഭർത്താവിൻ്റെ വീട്ടിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പരാതി.
വർക്കല: ഭർത്താവിൻ്റെ വീട്ടിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. വർക്കല തൊട്ടിപ്പാലം സ്വദേശി നൗഷാദിൻ്റെ മകൾ ജീന (25)യെയാണ് ഈ മാസം 27 മുതൽ കാണാതായത്. രാവിലെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് സ്വന്തം വീട്ടിൽ നിന്നും പുറപ്പെട്ടത്. വൈകുന്നേരമായിട്ടും തിരികെ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഭർത്താവിൻ്റെ വീട്ടിൽ അന്വേഷിച്ചെങ്കിലും അവിടെയും എത്തിയിട്ടില്ല എന്ന വിവരമാണ് ലഭിച്ചത്. അതിനെ തുടർന്ന് വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് വീട്ടിൽ പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. നിരീക്ഷണ ക്യാമറകൾ പരിശോധിക്കുന്നതുൾപ്പെടെയുള്ള അന്വേഷണം ഊർജ്ജിതമാക്കി വർക്കല പോലീസ്. 7 മാസങ്ങൾക്ക് മുൻപാണ് മേൽവെട്ടൂർ പുല്ല വിളവീട്ടിൽ ഷെമീറുമായി ജീനയുടെ വിവാഹം കഴിഞ്ഞത്.