16കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനം
പത്തനംതിട്ട: ഭിന്നശേഷിക്കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16കാരനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയാണ് 16 കാരൻ. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിക്ക് മർദ്ദനമേറ്റെന്ന് ചാത്തങ്കരി പിഎച്ച്സിയിലെ ഡോക്ടറും സ്ഥിരീകരിച്ചു. ബന്ധുക്കൾ പുളിക്കീഴ് പൊലീസിനും ചൈൽഡ് ലൈനും പരാതി നൽകി.