കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് പ്രധാനമന്ത്രി ഇന്ന് സംവദിക്കും

കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു സംവദിക്കും. ഇന്ന് വൈകുന്നേരം ആറുമണിക്ക് ഓഡിയോ കോൺഫറൻസിലൂടെയാണ് പരിപാടി. എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണവും നിർത്തിവച്ച് സ്ഥാനാർത്ഥികൾ ഉൾപ്പെടെ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് ആഹ്വാനം. പരിപാടിയിൽ വലിയ ജനപങ്കാളിത്തം ഉറപ്പുവരുത്താൻ ബൂത്ത് ഇൻചാർജ് മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ 25000 ബൂത്തുകളിലെയും പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.

Related Articles

Back to top button