ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയും….
ഇടുക്കി: വീണ്ടും കാട്ടാന ഇറങ്ങി. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമിറങ്ങി. ജനവാസ മേഖലയ്ക്ക് സമീപം തുടരുന്ന പടയപ്പയെ ആർആർടി സംഘം നിരീക്ഷിക്കുകയാണ്.
ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. പശുവിനെ മേയ്ക്കുന്നതിനിടെ ആനയെ ഓടിക്കാൻ വാച്ചർമാർ തീയിട്ടെന്ന് നാട്ടുകാർ ആരോപിച്ചു. വിരണ്ടോടുന്നതിനിടെയായിരുന്നു ആന പശുവിനെ ആക്രമിച്ചത്. ഓടിമാറിയതിനാൽ ആക്രമണത്തിൽനിന്ന് സ്ത്രീ രക്ഷപ്പെട്ടു. പരാതിപ്പെട്ടിട്ടും ചിന്നക്കനാലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്നു പ്രദേശവാസികൾ ആരോപിച്ചു.