മിന്നു മണിയെയും കുടുംബത്തെയും സന്ദർശിച്ച് കെ സുരേന്ദ്രൻ…
വയനാട് : ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം മിന്നുവിനെ വീട്ടിലെത്തി സന്ദർശിച്ചത്. വീട്ടിലെത്തിയ സ്ഥാനാർത്ഥിയെ താമര ചിത്രമുള്ള ഷോൾ അണിയിച്ചാണ് താരം സ്വീകരിച്ചത്.മിന്നു മണിയും കുടുംബവുമൊരുക്കിയ ഉച്ചവിരുന്നിലും അദ്ദേഹം പങ്കെടുത്തു. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുന്ന മിന്നുവിനുള്ള ബിജെപിയുടെ ഉപഹാരവും സംസ്ഥാന അദ്ധ്യക്ഷൻ കൈമാറി. സ്ത്രീശക്തി സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി മിന്നുമണിയെ ആശീർവദിച്ച ചിത്രമാണ് ഉപഹാരമായി നൽകിയത്. 30ന് മിന്നു മണി സോണൽ മൾട്ടി ഡേ മത്സരങ്ങൾക്കായി പൂനെയിലേക്ക് പോകും.



