കാട്ടാന കാർ ആക്രമിച്ചു… കാറിന്റെ ഗ്ലാസ്….

തൃശൂർ: കാട്ടാനയും കുഞ്ഞും കാർ ആക്രമിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാൽപാറ സ്വദേശിയുടെ കാർ ആന ആക്രമിച്ചത്. അതിരപ്പിള്ളി ആനക്കയത്തിനടുത്തായിരുന്നു സംഭവം. വളവു തിരിഞ്ഞെത്തിയ കാർ ആനക്കു മുമ്പിൽപ്പെടുകയായിരുന്നു. കാറിന്റെ മുൻ ഭാഗത്തെ ഗ്ലാസ് ആക്രമണത്തിൽ തകർന്നു. 10 മിനിറ്റോളം സമീപത്തു തുടർന്ന ആന പിന്നീട് കാടു കയറി.

Related Articles

Back to top button