ഭാരത് അരി വിതരണത്തിനെതിരെ പരാതി നൽകി സി.പി.എം

പാലക്കാട്: ഭാരത് അരി വിതരണത്തിനെതിരെ പാലക്കാട് ജില്ലാ കളക്ർക്ക് പരാതി നൽകി സി.പി.എം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ ഭാരത് അരി വിതരണം നടത്താന്‍ ശ്രമമെന്നാണ് സി.പി.എമ്മിന്റെ പരാതി. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ അരിവിതരണം നടത്തുമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അരിവിതരണം നടത്തിയില്ല.പൊതുവിപണിയിൽ കിലോയ്ക്ക് 29 രൂപ നിരക്കിൽ ’ ഭാരത് അരി ’ പുറത്തിറക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വില്‍പന വിലയില്‍ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തില്‍ ആണ് പുതിയ തീരുമാനം. നിലവിൽ ചില്ലറ വിൽപ്പനക്കായി അഞ്ച് ലക്ഷം ടണ്‍ അരിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

Related Articles

Back to top button